Ducati 959 Panigale Corse launch in India

  • 6 years ago
പുതിയ മോട്ടോജിപി നിറങ്ങളുടെ അടിസ്ഥാനത്തിലാണ് സാധാരണ 959 പാനിഗാലയെക്കാളും കൂടുതല്‍ സ്‌പോര്‍ടിയായി 959 പാനിഗാലെ കോര്‍സയെ ഇറ്റാലിയന്‍ നിര്‍മ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്. ലിമിറ്റഡ് എഡിഷനെങ്കിലും ബൈക്കിന്റെ പുറംമോടിയില്‍ മാത്രമാണ് മാറ്റങ്ങളുള്ളത്. എഞ്ചിന്‍ മുഖത്ത് കാര്യമായ മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടില്ല .

ഡ്യുക്കാട്ടി 959 പാനിഗാലെ കോര്‍സയിലുള്ള 955 സിസി സൂപ്പര്‍ക്വാഡ്രോ എഞ്ചിന് 157 bhp കരുത്തും (10,500 rpm) 107.4 Nm torque ഉം (9,000 rpm) പരമാവധി സൃഷ്ടിക്കാനാവും. ഏറ്റവും പുതിയ ഇരട്ട ചാനല്‍ ബോഷ് എബിഎസ്, ഡ്യുക്കാട്ടി ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡ്യുക്കാട്ടി ക്വിക്ക് ഷിഫ്റ്റ്, എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍, റൈഡ് ബൈ വയര്‍ തുടങ്ങിയ സാങ്കേതിക പിന്‍ബലം ബൈക്കിനുണ്ട്. റേസ്, സ്‌പോര്‍ട്, വെറ്റ് എന്നീ മൂന്നു റൈഡിംഗ് മോഡുകളാണ് ബൈക്കില്‍ ഉള്ളത്