ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിലേക്ക് ഇ-ട്രോണുമായി ചുവടുവെക്കാനൊരുങ്ങി ഔഡി

  • 3 years ago
നിലവിൽ ധാരാളം വാഹനങ്ങൾ റോഡുകളിൽ ഉള്ളതിനാൽ നാച്ചുറൽ റിസോർസുകൾ സാവധാനം കുറയുന്നു. കൂടാതെ, പെട്രോൾ, ഡീസൽ വിലകൾ ഇപ്പോൾ മാനം മുട്ടേ എത്തി നിൽക്കുന്നു. ഇതിനെ പ്രതിരോധിക്കാൻ വാഹന നിർമ്മാതാക്കൾ മറ്റ് ഇതര ഇന്ധന സ്രോതസ്സുകളിലേക്ക് കണ്ണ് വെക്കുകയാണ് - അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇലക്ട്രിക് മേഘലയാണ്. പല നിർമ്മാതാക്കളും ഇതിനകം ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഔഡി തങ്ങളുടെ പൂർണ്ണ-ഇലക്ട്രിക് എസ്‌യുവി ഇ-ട്രോൺ ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഇ-ട്രോൺ ആദ്യമായി 2019 -ൽ ഇന്ത്യൻ വിപണിയിൽ കമ്പനി പ്രദർശിപ്പിച്ചിരുന്നു. ഇലക്ട്രിക് എസ്‌യുവി കഴിഞ്ഞ വർഷം അരങ്ങേറ്റം കുറിക്കേണ്ടതായിരുന്നു. എന്നാൽ, കൊവിഡ് -19 മഹാമാരി കാരണം ലോഞ്ച് മാറ്റിവയ്‌ക്കേണ്ടി വന്നു. ഇപ്പോൾ, വാഹനത്തിന്റെ സമാരംഭത്തിന് മുന്നോടിയായി, ഞങ്ങൾക്ക് ഈ ഔഡി ഇ-ട്രോൺ കുറച്ച് സമയത്തേക്ക് ഒരു ക്വിക്ക് സ്പിന്നിനായി ലഭിച്ചു, പൂർണ്ണ-ഇലക്ട്രിക് എസ്‌യുവിയെക്കുറിച്ചുള്ള ഞങ്ങളുടെ എക്സ്പീരിയൻസ് ഇവിടെ പങ്കുവെക്കുന്നു.

Recommended